പ്രിയദര്ശന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്സിംഗ് താരമായി അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ ബോക്സിംഗ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു.
ബോക്സിങ്ങ് പരിശീലിക്കുന്ന ഒരു ചിത്രം താരം തന്നെ ഇപ്പോൾ പുറത്ത് വിട്ടിരിയ്ക്കുകയാണ്. താരം പങ്കുവെച്ച ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്.
https://www.facebook.com/ActorMohanlal/posts/413940256765912
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷമായിരിക്കും പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിക്കുക. ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ട്വല്‍ത്ത് മാന്‍ എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍.
ട്വല്‍ത്ത് മാനോടൊപ്പം തന്നെ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളും താരം നടത്തുന്നുണ്ട്. പ്രത്യേക ബോക്സിംഗ് പരിശീലനമാണ് ചിത്രത്തിനായി മോഹന്‍ലാല്‍ വേണ്ടിയുള്ളത്.
അതേസമയം മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അവസാനിച്ചത്.
Discussion about this post