കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ ഒരു ആരാധികയുടെ ‘കരച്ചില് വീഡിയോ’ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ താരം തന്നെ തന്റെ ആരാധികയായ രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റി വീഡിയോ കോള്‍ ചെയ്തു.
മോഹന്‍ലാലിനെ നേരില്‍ കാണാനാകാത്തതിന്റെ സങ്കടം പറഞ്ഞുകൊണ്ട് കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഉള്‍പ്പടെ സമൂഹമാദ്ധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.
വീഡിയോ കണ്ടതിന് പിന്നാലെ മോഹന്‍ലാല്‍ രുക്മിണിയമ്മയെ വിളിക്കുകയായിരുന്നു. എന്തായിരുന്നു ഭയങ്കര കരച്ചിലൊക്കെ എന്ന് ചോദിച്ചുകൊണ്ടാണ് താരം സംസാരം ആരംഭിച്ചത്. കൊവിഡ് സാഹചര്യം മാറിയ ശേഷം നേരില്‍ കാണാമെന്ന ഉറപ്പ് നല്കിയ ശേഷമാണ് അദ്ദേഹം ഫോണ്‍വച്ചത്.
ഫോണ്‍വയ്ക്കാന്‍ നേരം രുക്മിണിയമ്മയ്ക്ക് ഒരു ഉമ്മയും താരം നൽകി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകരാണ് ഇത്തരമൊരു വീഡിയോ കോളിന് അവസരമൊരുക്കിയത്. ഇരുവരും സംസാരിക്കുന്ന വീഡിയോ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
Discussion about this post