തിരുവനന്തപുരം : പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിൽ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി നാല് ആഢംബര കാറുകള്‍ വാങ്ങുന്നതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനായി ഉപയോഗിക്കുന്ന രണ്ട് ഇന്നവോ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ മെയ് 29ന് ആഭ്യന്തര വകുപ്പിന് കത്തെഴുതിയിരുന്നു. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് ഇന്നലെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാല് ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. മൂന്ന് ഇന്നോവ ക്രീസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനുമാണ് ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പ്രത്യേക കേസായി പരിഗണിക്കുന്നതെന്നും ഉത്തരവിലുണ്ട്
എക്സ്കോര്‍ട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം.
Discussion about this post