ഇസ്ലാമബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തില്‍ മുഹമ്മദലി ജിന്നിയുടെ പ്രതിമ തകര്‍ത്തു. 2021-ന്റെ തുടക്കത്തില്‍ സ്ഥാപിച്ച പാകിസ്ഥാന് സ്ഥാപകനേതാവായ മുഹമ്മദലി ജിന്നയുടെ പ്രതിമയാണ് സ്ഫോടനത്തില്‍ പാടെ തകര്‍ന്നത്.
പ്രതിമയുടെ പിന്നില്‍ വെച്ച നിയന്ത്രിത സ്ഫോടക വസ്തു (ഐഇഡി) പൊട്ടിത്തെറിച്ചാണ് പ്രതിമ തകര്‍ന്നത്.
സ്ഫോടനത്തിന്റെ ഉത്തരാവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ബബ്ഗര്‍ ബലൂച് ആണ് സ്ഫോടനത്തിന് പിന്നീല് ബിഎല്‍എ ആണെന്ന് ട്വീറ്റിലൂടെ അറിയിച്ചത്.
Discussion about this post