തമിഴ് താരം വിജയ് യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖര്‍. ഇതിനായി രൂപീകരിച്ച വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടതായി മദ്രാസ് ഹൈക്കോടതിയില്‍ ചന്ദ്രശേഖര്‍ അറിയിച്ചു.
വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന പ്രതീക്ഷയില്‍ ചന്ദ്രശേഖര്‍ രൂപീകരിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയായിരുന്നു വിജയ് മക്കള്‍ ഇയക്കം.
പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിനോ സമ്മേളനങ്ങള്‍ നടത്തുന്നതിനോ തന്റെ പേര് ഉപയോഗിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് വിജയ് കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെയാണ് കേസ് നല്‍കിയത്.
പിതാവ് എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ചന്ദ്രശേഖര്‍ എന്നിവരെ കൂടാതെ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ ഒമ്പതുപേര്‍ക്കെതിരെയാണ് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെയാണ് പാര്‍ട്ടി രൂപീകരണത്തില്‍ നിന്നും പിന്മാറുന്നതായി ചന്ദ്രശേഖര്‍ അറിയിച്ചത്.
Discussion about this post