‘നിങ്ങള്‍ ഒരു രത്നമാണ്’ എന്ന അടിക്കുറിപ്പോടെ മോഹൻലാലിനൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് നടി അദിതി രവി. ട്വല്‍ത് മാന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അദിതി രവിയും അഭിനയിക്കുന്നുണ്ട്. ട്വല്‍ത് മാന്‍ എന്ന ചിത്രത്തിന്റെ ഷൂടിങ്ങിനിടയില് നിന്നും എടുത്ത ഫോട്ടോയാണ് അദിതി പങ്കുവെച്ചിരിക്കുന്നത്.
മോഡല്‍ രംഗത്തിലൂടെയാണ് അദിതി രവി ആദ്യമായി വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. ആന്ഗ്രി ബേബീസ് ഇന്‍ ലവിലൂടെ സിനിമയിലും പ്രവേശിച്ചു.
അലമാര എന്ന ഹിറ്റ് ചിത്രത്തിലൂടെ അദിതി രവി നായികയുമായി മാറി. ഇത് എന്ന മായമെന്ന ചിത്രത്തിലൂടെ തമിഴകത്തും എത്തി. ആദി, ഉദാഹരണം സുജാത എന്നിവയാണ് അദിതി രവിയുടെ മറ്റ് സിനിമകൾ.
https://www.instagram.com/p/CUb3CrJpYyC/?utm_source=ig_embed&ig_rid=86fb5e7b-02b0-48a2-a6dd-016ecf18684c
Discussion about this post