ഡൽഹി: ലോകത്തിലെ ഒരു വലിയ വിഭാഗം ജനത മത്സ്യ ബന്ധനം ഉപജീവിനമാർഗ്ഗമാക്കിയവരാണ്. ലോകത്തെ നല്ല ശതമാനം ആളുകൾക്കും മത്സ്യം ഇഷ്ടഭക്ഷണമാണ്. എന്നാൽ അപകടകാരികളായ മത്സ്യങ്ങളെ കുറിച്ച് ഇതിൽ എത്രപേർക്ക് അറിയാം എന്നത് സംശയമാണ്. അതെ വിഷം നിറഞ്ഞ ചില മത്സ്യങ്ങൾ കടിച്ചാൽ മനുഷ്യർ അപ്പോൾ തന്നെ മരിക്കും എന്നാണ് റിപ്പോർട്ടുകൾ .
ഏതാണ് ഈ അപകടകാരിയായ മത്സ്യം എന്നറിയാനായി ആളുകൾ ഇൻറർനെറ്റിൽ അന്വേഷിക്കാൻ തുടങ്ങി. അപകടകാരിയായ മത്സ്യങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം ഉണ്ട്. എന്നാൽ ഇവിടെ പറയുന്നത് സിംഹ മത്സ്യത്തെക്കുറിച്ചാണ്. സിംഹ മത്സ്യം ഇറ്റലിയിൽ നിന്ന് ബ്രിട്ടനിലെത്തിയെന്നാണ് സമുദ്രരംഗത്തെ ശാസ്ത്രജിഞർ പറയുന്നത്.
ആറ് ഇഞ്ചാണ് അതിന്റെ നീളം. ഈ മത്സ്യത്തിന് വിഷം നിറഞ്ഞ 13 മുള്ളുകളുണ്ട്. എവിടെ പോയാലും അവ സമുദ്രജീവികൾക്ക് വലിയ ദോഷം ചെയ്യും എന്നതാണ് ഈ മത്സ്യങ്ങളുടെ പ്രത്യേകത. . കൂടാതെ, അവയെ പിടികൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് മാരകമായ അസുഖത്തിന് കാരണമായേക്കാം. സാധാരണയായി ദക്ഷിണ പസഫിക്കിലും ഇന്ത്യൻ മഹാസമുദ്രത്തിലും കാണപ്പെടുന്ന ഈ മത്സ്യങ്ങൾ ആഗോളതാപനം മൂലം മെഡിറ്ററേനിയൻ കടലി്ലേക്ക് ചേക്കേറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാരലൈസ് ലയൺഫിഷ് എന്ന പേരുള്ള ഈ മത്സ്യത്തിന് അതിന്റെ ഒരു കുത്ത് കൊണ്ട് മനുഷ്യരെ തളർത്താനുള്ള കഴിവുണ്ട്. അതിന്റെ കടിയേറ്റാൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടാം. ഇത് പലപ്പോഴും സംഭവിച്ചിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ലയൺഫിഷ് കണ്ടെത്തിയതിനുശേഷം, ബ്രിട്ടനിലെ തീര പ്രദേശങ്ങളിലെ ആളുകളുടെ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. പലപ്പോഴും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കടൽത്തീരത്ത് നിന്നും മത്സ്യത്തെ കണ്ടെത്തിയതായും ശാസ്ത്രജ്ഞർ പറയുന്നു. ഇതിന് മുമ്പ് ലയൺഫിഷ് ഒരു ബ്രിട്ടീഷ് ബീച്ചിലും കണ്ടിരുന്നില്ല. എന്നാൽ ഇപ്പോൾ ആളുകളോട് ജാഗ്രത പാലിക്കാൻ ശാസ്ത്രജ്ഞർ നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post