കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥി അഭിഷേകിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടമുളയ്ക്കല്‍ ലതികാ ഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ ഏക മകനാണ് അഭിഷേക്. പനയഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ഇന്നലെ രാത്രി 12 മണിവരെ കുട്ടി പഠിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ ഉറങ്ങാന്‍ കിടന്നു. രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post