മുംബൈ: മുംബൈ തീരത്ത് കോര്‍ഡെലിയ എന്ന ആഡംബര കപ്പലില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ റെയ്ഡില്‍ പിടിയിലായ ആര്യന്‍ഖാന്റെ ലെന്‍സ് കെയ്‌സില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ആര്യന്‍ ഖാന്‍ ലെന്‍സ് കെയ്‌സില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്.
ആര്യൻ ഖാൻ ഇതിനു മുമ്പും നിരവധി തവണ സുഹൃത്തുക്കളോടൊപ്പം മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെകുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി . ആര്യൻ ഖാന്റെ വാട്സാപ്പ് മെസ്സേജുകളിൽ നിന്നാണ് പോലീസിന് ഈ നിർണ്ണായക വിവരങ്ങൾ കിട്ടിയത്.
കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന രഹസ്യവിവരം എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നതിനെ തുടർന്നായിരുന്നു പരിശോധന. ഏകദേശം 15 ദിവസം മുമ്പുതന്നെ രഹസ്യ വിവരം കിട്ടിയിരുന്നുവെന്ന് എന്‍.സി.ബി. പറഞ്ഞു. ഇതിനെ തുടർന്നാണ് മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്ഡെയും സംഘവും ടിക്കറ്റെടുത്ത് യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലില്‍ കയറി പരിശോധന നടത്തിയത്. അര്‍ധരാത്രിയോടെ ആഘോഷം തുടങ്ങിയശേഷമാണ് ഇവര്‍ റെയ്ഡ് നടത്തി എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കപ്പലില്‍ വേറെ 100 യാത്രക്കാര്‍ ഉണ്ടായിരുന്നു. കപ്പല്‍ പിന്നീട് മുംബൈയിലേക്ക് തിരികെയെത്തിച്ച് ഇവരെ ഇറക്കിയ ശേഷം ഗോവയ്ക്ക് യാത്രതുടര്‍ന്നു.
Discussion about this post