മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ മലയാളി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി കസ്റ്റഡിയിൽ. മലയാളിയായ ശ്രേയസ് നായരാണ് എന്‍.സി.ബി കസ്റ്റഡിയിലായത്.
ആര്യനും അര്‍ബാസ് മര്‍ച്ചന്റിനും ശ്രേയസ് നായരാണ് മയക്കുമരുന്ന് നല്‍കിയതെന്നാണ് സൂചന. ഞായറാഴ്ചയാണ് ശ്രേയസിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ വാട്സ്ആപ്പ് ചാറ്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്രേയസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.
മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യന് ഖാനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ആര്യന് ഖാന്, അര്‍ബാസ് മര്‍ച്ചന്റ്, മുന്മുന് ധമേച്ച എന്നിവരെയാണ് എന്‍.സി.ബി ചോദ്യം ചെയ്തു വരുന്നത്.
നൂപുര്‍ സതിജ, ഇഷ്മീത് സിങ് ഛദ്ദ, മോഹക് ജയ്സ്വാള്‍, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരില്‍ നിന്ന് കൊക്കെയ്ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളാണ് പിടികൂടിയത്.
കപ്പലില്‍ നടക്കുന്ന പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്പന്നങ്ങള് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന.
Discussion about this post