ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്തെത്തിയതിന് പിന്നിൽ മനോരമ ന്യൂസിന്റെ ഇടപെടലോയെന്ന ചോദ്യമുന്നയിച്ച് പൊതുപ്രവർത്തകൻ ഭാർഗവ റാം രംഗത്ത്. സിദ്ദിഖ് കാപ്പൻ കേസിന്റെ നിജസ്ഥിതി ഇന്നിപ്പോൾ മിക്കവാറും എല്ലാ മാധ്യമപ്രവർത്തകസുഹൃത്തുക്കൾക്കും ബോധ്യമായിട്ടുണ്ട്. പലരും ‘സിദ്ദിഖ് കാപ്പന്റെ’ അന്യായ അറസ്റ്റ്’ എന്നിങ്ങനെ ഉള്ള പരാമർശങ്ങളിൽ നിന്നും പിൻവാങ്ങി കഴിഞ്ഞെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.
ഈ സാഹചര്യത്തിലാണ് മനോരമ ലേഖികയുടെ രംഗപ്രവേശം ചോദ്യ ചിഹ്നമാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സിദ്ദിഖ് കാപ്പൻ കേസിന്റെ നിജസ്ഥിതി ഇന്നിപ്പോൾ മിക്കവാറും എല്ലാ മാധ്യമപ്രവർത്തകസുഹൃത്തുക്കൾക്കും ബോധ്യമായിട്ടുണ്ട്.
പലരും ‘സിദ്ദിഖ് കാപ്പന്റെ’ അന്യായ അറസ്റ്റ്’ എന്നിങ്ങനെ ഉള്ള പരാമർശങ്ങളിൽ നിന്നും പിൻവാങ്ങി കഴിഞ്ഞു.
സിദ്ദിഖ് കാപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെ യുപി പോലീസ് അടക്കമുള്ള ഏജൻസികൾ നിരവധി കുറ്റകൃത്യങ്ങളുടെ വേരുകൾ കണ്ടെത്തിക്കഴിഞ്ഞുമിരിക്കുന്നു.
ഇതിനിടെ, സിദ്ദിഖ് കാപ്പനു വേണ്ടി
ഇന്നലെ ഡൽഹിയിൽ നടന്ന പത്രപ്രവർത്തകസംഘടനകളുടെ സംയുക്ത പ്രതിഷേധത്തിൽ ആകെ പങ്കെടുത്തത് 17 പേരാണ്. അൽപകാലം മുൻപ് വരെ Media One ചാനലിൽ പ്രവൃത്തിയെടുത്തിരുന്ന ഇപ്പോൾ മനോരമ ന്യൂസിന്റെ ഡൽഹിയിലെ റിപ്പോർട്ടർ ആയി പ്രവൃത്തിയെടുക്കുന്ന,
KUWJ യുടെ ഡൽഹി ഘടകം പ്രസിഡണ്ട് ശ്രീമതി. മിജി ജോസ് തന്നെ, ഇന്നലത്തെ ‘പരിപാടിയിൽ’ പങ്കെടുത്തില്ല എന്ന വാർത്ത പുറത്തുവരികയും ചെയ്തു.
ഇത് മാധ്യമലോകത്ത് ആത്മപരിശോധനയും ആത്മവിമർശനവും നടത്തി സ്വയം തിരുത്തുവാനും നവീകരിക്കുവാനും ഉള്ള മാധ്യമപ്രവർത്തകരുടെ ആർജവമുള്ള ഒരു നീക്കമായി ചിലരെങ്കിലും നോക്കി കണ്ടിട്ടുണ്ട്.
എന്നാൽ ഇന്നിപ്പോൾ പുറത്തു വന്ന വാർത്ത, സിദ്ദിഖ് കാപ്പൻ കേസിൽ, യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യഹർജിയുമായി മനോരമ ചാനൽ ന്യൂഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ ആയ മിജി ജോസ് സുപ്രീം കോടതിയെ സമീപിച്ചു എന്നാണ്. മാധ്യമരംഗത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പല മുതിർന്ന വ്യക്തിത്വങ്ങളോടും ഇക്കാര്യങ്ങളെക്കുറിച്ചു ഞാൻ സംസാരിക്കുകയുണ്ടായി. അവരിൽ പലരും
ശ്രീമതി മിജി ജോസ് പ്രവൃത്തിയെടുത്തിരുന്ന പഴയ മാധ്യമസ്ഥാപനത്തിന്റെ ‘ഇടപെടലോ സമ്മർദമോ’ സംശയിക്കുന്നവർ ആണ്.
യു.പി. പൊലീസിനെതിരെയുള്ള ഈ നീക്കത്തിൽ മനോരമയുടെ ‘ആശീർവാദ’വും അജണ്ടയും’ ഉണ്ടാകാനുള്ള സാധ്യതയും പശ്ചാത്തലസാഹചര്യവും വിശദീകരിച്ചു കൊണ്ടുള്ള സംശയങ്ങളും മറ്റു ചിലർ ഉന്നയിക്കുകയുണ്ടായി.
ഏതായാലും സിദ്ദിഖ് കാപ്പന്റെ പേരിലുള്ള മാധ്യമപ്രവർത്തകരുടെ ഈ നീക്കം, ധാർമികമോ ശരിയോ ആണെന്ന് എനിക്ക് തോന്നുന്നില്ല. ചിലരുടെ നിക്ഷിപ്തതാൽപര്യങ്ങൾക്കു വശപ്പെട്ട്,
വഴിയേ പോകുന്ന വയ്യാവേലിയെ, ‘ഉത്തരവാദപ്പെട്ട’ ഒരു സമൂഹം തലയിൽ ഏറ്റേണ്ടതുണ്ടോ?
– ഡോ: ഭാർഗവ റാം
https://www.facebook.com/dr.bhargavaram/posts/3370218503205245?
Discussion about this post