തിരുവനന്തപുരം : മന്ത്രി വി. ശിവൻകുട്ടി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൻ മാവുങ്കലിനൊപ്പമുള്ളതാക്കി എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. മന്ത്രി ഒരു നടനൊപ്പം നിൽക്കുന്ന ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്.
പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടിൽ പ്രതീഷ് കുമാറി(49)നെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ അറസ്റ്റ് ചെയ്തത്. മന്ത്രിയോടൊപ്പം നിൽക്കുന്ന നടന്റെ മുഖത്തിനുപകരം മോൺസൻ മാവുങ്കലിന്റെ മുഖം ചേർത്ത് ചിത്രം വ്യാജമായി നിർമിക്കുകയായിരുന്നു. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി എറണാകുളം സ്വദേശിയെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post