സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നും സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി എടുത്തത് ശരിയായില്ലെന്നും സിപിഎം എംഎല്‍എമാര്‍ വിമര്‍ശിച്ചു. ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കരാറുകാരെയും കൂട്ടി എംഎല്‍എമാര്‍ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ നിയമസഭാ കക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നത്. എതിര്‍പ്പ് ശക്തമായതോടെ പരാമര്‍ശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടി വന്നു.
കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയില്‍ നടത്തിയ പരാമര്‍ശമാണ് സിപിഎം എംഎല്‍എമാരെ ചൊടിപ്പിച്ചത്. നിയമസഭയിലെ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് നിയമസഭാ കക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ വിമര്‍ശിച്ചു. തലശേരി എംഎല്‍എ എ.എന്‍.ഷംസീറാണ് വിമര്‍ശനം തുടങ്ങിയത്. പിന്നാലെ കെ.വി.സുമേഷും കടകംപളളി സുരേന്ദ്രനും വിമര്‍ശനം ഏറ്റെടുക്കുകയായിരുന്നു.
Discussion about this post