ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2021 കിരീടം ചെന്നൈ സൂപ്പർ കിംഗ്സിന്. ദുബായിൽ നടന്ന ഫൈനലിൽ ചെന്നൈ 27 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി. ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സിൽ അവസാനിച്ചു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഫാഫ് ഡുപ്ലെസി 59 പന്തില്‍ 86 റണ്‍സെടുത്തു. റോബിൻ ഉത്തപ്പ 15 പന്തില്‍ 31 റൺസ് നേടിയപ്പോൾ റുതുരാജ് ഗെയ്ക്‌വാദ്(27 പന്തില്‍ 32), മൊയീൻ അലി(20 പന്തില്‍ 37) എന്നിവരും ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. കൊൽക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
43 പന്തില്‍ 51 റൺസെടുത്ത ശുഭ്മാൻ ഗില്ലും 32 പന്തില്‍ 50 റണ്‍സടിച്ച വെങ്കടേഷ് അയ്യരും കൊൽക്കത്തക്ക് വേണ്ടി നന്നായി ബാറ്റ് വീശി. ചെന്നൈക്കായി ഷര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നും ജഡേജയും ഹേസല്‍വുഡും രണ്ടും വിക്കറ്റെടുത്തപ്പോള്‍ ദീപക് ചഹാറിന് ഒരു വിക്കറ്റ് ലഭിച്ചു.
സ്കോര്‍: ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 192-3, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 165-9
Discussion about this post