പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ശബരിമലയിൽ ഭക്തർക്ക് ഇന്നും നാളെയും പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പത്തനംതിട്ട ജില്ലയിലും പമ്പാ ത്രിവേണിയിലും ശക്തമായ മഴ നാശം വിതച്ച സാഹചര്യത്തിലാണ് ഇത്. കനത്ത മഴയെ തുടർന്ന് മണിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ശബരിമല തീർത്ഥാടനം ഒഴിവാക്കാൻ തീരുമാനമായത്. മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഗൗരവതരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post