സിനിമ- സീരിയല്‍ നടി ഉമ മഹേശ്വരി (40) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.
ആദ്യ തവണ മഞ്ഞപിത്തം ബാധിച്ച് മാറിയെങ്കിലും വീണ്ടും ബാധിക്കുകയും ചികിത്സ തേടുകയും ചെയ്തായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
മലയാളം ഉള്‍പെടെ തെന്നിന്‍ഡ്യന്‍ ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തയായത്.
സഹപ്രവര്‍ത്തകരായ താരങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളില്‍ നടിക്ക് ആദരാഞ്ജലി അര്‍പിച്ച് രംഗത്തെത്തി. വെറ്ററിനറി ഡോക്ടറായ മുരുഗന് ആണ് ഭര്‍ത്താവ്.
Discussion about this post