Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇവര്‍ റെയില്‍വേയുടെ അഭിമാനം: യുവാക്കളുടെ സമയോചിത പ്രവൃത്തി മൂലം വഴിമാറിയത് വൻദുരന്തം; ചീറിപ്പാഞ്ഞെത്തിയ പാലരുവി എക്സ്‌പ്രസിനെ മണ്ണിടിച്ചിലില്‍ നിന്ന് രക്ഷിച്ച്‌ യുവാക്കള്‍

by Brave India Desk
Oct 18, 2021, 07:39 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊല്ലം : രണ്ടു യുവാക്കളുടെ സമയോചിത പ്രവൃത്തി ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ പുലരി സാക്ഷ്യം വഹിക്കുക വലിയൊരു അപകടത്തിനായേനെ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുന്നിടിഞ്ഞു വീണപ്പോൾ ചീറിപ്പാഞ്ഞു വരുന്ന പാലരുവി എക്സ്പ്രസ്സ് നിർത്തിച്ച ഈ യുവാക്കൾ രക്ഷിച്ചത് നിരവധി ജീവനുകൾ. പാലരുവി എക്സ്‌പ്രസിനെ രണ്ടു പേരടങ്ങുന്ന ആ പട്രോളിങ് സംഘം ആപത്തില്‍ നിന്ന് രക്ഷിച്ച സാഹചര്യം ഇപ്പോഴും അവിശ്വസനീയമാണ്. ഒറ്റക്കല്ല് സ്റ്റേഷനിലെ ട്രാക്ക്മാന്‍ എസ്.ഹരി , തെന്മല സ്റ്റേഷനിലെ ട്രോളിമാന്‍ മിക്കി തോമസ് എന്നിവരാണ് റെയില്‍വേയുടെ അഭിമാനമായി മാറിയ ആ യുവാക്കള്‍.

കൊല്ലം – ചെങ്കോട്ട റെയില്‍ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത് . ഒറ്റക്കല്ലില്‍ നിന്ന് ഉറുകുന്ന് സൂപ്പര്‍ ബ്രിജ് വരെയുമാണ് ഇരുവരും സാധാരണയായി പട്രോളിങ് നടത്തേണ്ടത് . രാത്രി പത്ത് മണിയായിക്കാണും. ഇതേസമയത്തു തന്നെ ഇടമണ്‍ സ്റ്റേഷനില്‍ നിന്നുള്ള രണ്ടംഗ പട്രോളിങ് സംഘവും പരിശോധനയ്‌ക്കായി പുറപ്പെട്ടിരുന്നു. നാല് കിലോമീറ്ററിലധികം ദൂരം രണ്ടു സംഘങ്ങളും ട്രാക്കിലൂടെ പരിശോധന നടത്തണം.

Stories you may like

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആദ്യഘട്ട പരിശോധനയ്‌ക്ക് ഒടുവില്‍ ഇരുസംഘങ്ങളും കണ്ടുമുട്ടി, പ്രശ്നങ്ങളൊന്നുമില്ലെന്ന് പരസ്പരം അറിയിച്ചു. അല്‍പം വിശ്രമിച്ച ശേഷം മിക്കിയും ഹരിയും ഉറുകുന്ന് സൂപ്പര്‍ ബ്രിജില്‍ നിന്ന് രണ്ടാംഘട്ട പരിശോധന തുടങ്ങി. അല്‍പനേരം നടന്ന്, ഇടമണ്‍ ഐഷാപാലത്തിന് സമീപത്ത് എത്തിയപ്പോള്‍ ഇരുട്ടത്ത് ട്രാക്കില്‍ എന്തോ കിടക്കുന്നത് പോലെ തോന്നി. ഓടി അടുത്തിയതോടെ കാര്യം വ്യക്തമായി. ട്രാക്കിലേക്ക് കുന്നിടിഞ്ഞു വീണിരിക്കുന്നു. അപ്പോള്‍ സമയം 12.45. പാലക്കാടു നിന്നു തിരുനെല്‍വേലിക്കു വരുന്ന പാലരുവി എക്സ്പ്രസ് എത്തേണ്ട സമയമാകുന്നു. ഇടമണ്ണില്‍ നിന്നുള്ള പട്രോളിങ് സംഘത്തെ മൊബൈല്‍ ഫോണില്‍ വിളിച്ചു സംഭവം പറഞ്ഞു . ട്രെയിന്‍ അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ടു.

പക്ഷെ ഇടമണ്ണില്‍ നിന്നു വണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തേക്ക് ട്രെയിന്‍ അധികം വൈകാതെ എത്തുമെന്ന് മനസിലായി. അപകടം കണ്ടാല്‍ കയ്യിലുള്ള പടക്കം അപകടം നടന്നതിന് 10 മീറ്ററിലും 600 മീറ്ററിലും 1200 മീറ്ററിലും ഇരു ഭാഗത്തേക്കും പാളത്തില്‍ സ്ഥാപിക്കണമെന്നാണു ചട്ടം. പടക്കത്തില്‍ ട്രെയിന്‍ കയറുമ്ബോള്‍ ഉണ്ടാകുന്ന സ്ഫോടന ശബ്ദം കേട്ട് ട്രെയിന്‍ നിര്‍ത്തണം. എന്നാല്‍ ഇത്രയും ദൂരം ഇരുഭാഗത്തേക്കും ഓടിയെത്തുക അസാദ്ധ്യമാണ്.

ആലോചിച്ച്‌ നില്‍ക്കാന്‍ സമയമില്ല സിഗ്നല്‍ ലൈറ്റില്‍ ചുവപ്പ് വെട്ടം തെളിച്ച്‌ മിക്കിയും ഹരിയും ട്രാക്കിലൂടെ ഓടാന്‍ തുടങ്ങി. ഒരു കിലോ മീറ്ററോളം ഓടിയപ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ടു . കൈയ്യിലുണ്ടായിരുന്ന വിളക്ക് ഉയര്‍ത്തി കാണിച്ചു. ട്രെയിന്‍ നിര്‍ത്തിച്ചു . വിവരം ലോക്കോ പൈലറ്റിനെ ധരിപ്പിച്ചു. ലോക്കോ പൈലറ്റ് മധുര കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ശേഷം ട്രെയിന്‍ തിരികെ ഇടമണ്‍ സ്റ്റേഷനിലേക്ക് പിന്നോട്ടെടുത്തു. അപ്പോഴേക്കും സമീപ സ്റ്റേഷനുകളിലെല്ലാം വിവരം ലഭിച്ചിരുന്നു.

സംഭവമറിഞ്ഞ് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി . ട്രാക്കിലുള്ള പാറയില്‍ ട്രെയിന്‍ ഇടിച്ചാലുണ്ടാകുന്ന ആഘാതം വളരെ വലുതാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു .രാത്രി 2ന് തന്നെ പാറയും മണ്ണും നീക്കുന്ന ജോലി ആരംഭിച്ചു. രാവിലെ 7ന് തടസ്സം മാറ്റി 7.30ന് തിരുനെല്‍വേലി ഭാഗത്തേക്കുള്ള പാലരുവി എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് മിക്കിയും ഹരിയും വീടുകളിലേക്കു മടങ്ങിയത്.

Tags: Indian Railways
Share1
Tweet
SendShare

Latest stories from this section

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

യാത്രക്കാർക്ക് തിരിച്ചടി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മറ്റന്നാൾ സമര പ്രഖ്യാപനം

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

‘ഒരു പൂ പറിച്ചാൽ അഴിയെണ്ണാം!’; മൂന്നാറിൽ നീലക്കുറിഞ്ഞി നശിപ്പിച്ചാൽ 25,000 രൂപ പിഴയും തടവും; കേസെടുത്ത് വനംവകുപ്പ്!

Latest News

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

‘ബിജെപിയെയും സഖ്യശക്തികളെയും തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം’; എം.എ. ബേബി

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

താൻ സ്ത്രീ ശാക്തീകരണത്തിനൊപ്പം; കാന്തപുരത്തിന്റെ വിവാദ പ്രസ്താവന, ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് ഫാത്തിമ തെഹ്‌ലിയ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ആകാശപോരിന് പിന്നാലെ കടലിലും യുദ്ധം; 24 മണിക്കൂറിനിടെ തകർത്തത് 9 കപ്പലുകൾ, ഇറാൻ എണ്ണ ടാങ്കർ മുങ്ങി, പടക്കപ്പലുകൾ ലക്ഷ്യമിട്ട് ടെഹ്‌റാൻ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

പ്രണയിച്ച പെൺകുട്ടി ജീവനൊടുക്കി; വേർപാട് താങ്ങാനാവാതെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

സ്ഥാനാർത്ഥി ആരെന്ന് നോക്കേണ്ട; ആരായാലും വോട്ട് സിപിഎമ്മിന് തന്നെ ചെയ്യണം; പാർട്ടിക്ക് ചവിട്ടിപ്പിഴിയൽ വേണ്ടി വരും: എം.എ. ബേബി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

കൈകൊണ്ട് തൊടാൻ അറപ്പാണെങ്കിൽ കഴിക്കാതിരിക്കൂ; കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ ചോദ്യം ചെയ്ത യുഎസ് യുവാവിന് സാമ്പത്തിക വിദഗ്ദ്ധന്റെ കലക്കൻ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies