കൊച്ചി: ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നാൽ വെള്ളം ഒഴുകിയെത്തുന്നത് പെരിയാറ്റിലേക്കാണ്. ഇത് കൊണ്ട് തന്നെ ആലുവ മേഖലയിൽ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ഡാമുകള്‍ തുറന്നതിനൊപ്പം ശക്തമായ മഴ പെയ്യാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് ജാഗ്രത. 2018ല്‍ മഹാപ്രളയമുണ്ടായപ്പോള്‍ ആലുവയുടെ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയിരുന്നു. ഇതെല്ലം മുന്നിൽ കണ്ട സേവാഭാരതി പ്രവർത്തകർ വളരെ നേരത്തെ സാഹസികമായ ശ്രമഫലമായി വെള്ളം ഒഴുകി പോകാനുള്ള തടസ്സം നീക്കി.
വലിയ രീതിയിൽ പ്രളയ ഭീക്ഷണി നേരിടുന്ന ചെറിയതേക്കാനം എന്ന സ്ഥലത്ത് സേവാ ഭാരതി പ്രവർത്തകർ നടത്തിയ ഈ സന്നദ്ധ പ്രവർത്തനം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ മുൻകൂട്ടി കണ്ട സേവാഭാരതി പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ് സമൂഹം ഏറ്റെടുത്ത് കഴിഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം :
‘പെരിയാറിന്റെയും ചാലക്കുടിപ്പുഴയുടേയും കൈവഴികൾ സംഗമിക്കുന്ന ഇടമാണ് കുന്നുകര പഞ്ചായത്തിലെ പ്രദേശങ്ങൾ.
ഇരുപുഴകൾ സംഗമിക്കുന്നതിനാൽ വലിയ രീതിയിൽ പ്രളയ ഭീക്ഷണി നേരിടുന്ന സ്ഥലമാണ് ചെറിയതേക്കാനം.
ആ മേഖലയിൽ വെള്ളം ഒഴുകിപ്പോകാൻ തടസമായി നിൽക്കുന്ന പായലുകൾ ഏറെ നേരത്തെ സഹസീകത നിറഞ്ഞ ശ്രമഫലമായി സേവാഭാരതി പ്രവർത്തകർ ഇന്ന് നീക്കം ചെയ്തു.
സമയോചിതമായി ഇടപെട്ട സഹ പ്രവർത്തകർ’.
Discussion about this post