ന്യൂയോർക്ക്: കാലാവസ്ഥാ റിപ്പോർട്ടിംഗിനിടെ അശ്ലീല വീഡിയോ സംപ്രേക്ഷണം ചെയ്ത വാർത്താ ചാനലിനെതിരെ കേസെടുത്ത് പൊലീസ്. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വാർത്തയ്ക്കിടെ സ്ക്രീനിൽ തെളിഞ്ഞത്. ഇതിനെതിരെ നിരവധി ആളുകൾ പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്.
https://youtu.be/ey-qetPMjtc
ഞായറാഴ്ച വൈകുന്നേരം 6.30ഓടെ കെ ഇ ആർ എം 2 ന്യൂസ് സ്റ്റേഷനാണ് അബദ്ധം പിണഞ്ഞത്. അവതാരക കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെ പശ്ചാത്തലത്തിലെ വലിയ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ തെളിയുകയായിരുന്നു. എന്നാൽ ഇതറിയാതെ അവർ വാർത്താ അവതരണം തുടർന്നു.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ ചാനൽ ഖേദപ്രകടനവുമായി രംഗത്തെത്തി. അത് ഒരു സാങ്കേതിക പിഴവാണെന്നായിരുന്നു അവരുടെ വാദം. എന്നാൽ സംഭവം നിയമലംഘനമാണെന്നും ഉത്തരവാദപ്പെട്ടവർ അന്വേഷണം നേരിടേണ്ടി വരുമെന്നുമാണ് പൊലീസിന്റെ നിലപാട്.
Discussion about this post