ദുബായ്: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വളയം ഐന്‍ ദുബായ് ഉദ്ഘാടനം ചെയ്തു. ഒപ്പം സാഹസിക പ്രേമിയായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആളുകളെ ഞെട്ടിക്കാൻ വീണ്ടുമെത്തി. ദുബായ് ബ്ലൂവാട്ടര്‍ ഐലന്‍ഡ്‌സിലാണ് ഐന്‍ ദുബായ് അഥവാ ദുബായുടെ കണ്ണ് എന്നര്‍ത്ഥം വരുന്ന കൂറ്റന്‍ നിരീക്ഷണ വളയം നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഇതിന്റെ ഏറ്റവും ഉയർന്ന സ്ഥലത്ത് കയറിയാണ് അദ്ദേഹം വിസ്മയം പകരുന്നത്.
https://twitter.com/HamdanMohammed/status/1451140401042186241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1451140401042186241%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D667465u%3Dgulf-667465
ഐന്‍ ദുബായുടെ മുകളിലേറി ദുബായ് കിരീടാവകാശി ഷെയ്‌ക്ക് ഹംദാന്‍ കാപ്പികുടിക്കുന്ന വീഡിയോ വൈറലായി. ദുബായുടെ പുതിയ ആകർഷണമായ ഐന്‍ ദുബായ് ഒബ് സർവേഷൻ വീൽ ഇന്നലെയാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഫസാ ലോഗോ പതിച്ച ഒരു മഗ്ഗിൽ നിന്ന് ചായ നുകർന്ന് ചക്രത്തിന്റെ ഒരു കാബിനിന് മുകളിലിരിക്കുന്ന ഷെയ്ഖ് ഹംദാന്റെ മുകളിലൂടെ പറന്ന ക്യാമറ പകർത്തിയ വീഡിയോ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ദുബായ് മറീനയ്ക്കടുത്തെ ബ്ലു വാട്ടേഴ്സ്ല ഐൻഡിലാണ് പുതിയ വിസ്മയക്കാഴച യാഥാർഥ്യമായത്. 250 മീറ്ററാണ് ആകെ ഉയരം. മുതിർന്നവർക്ക് 130 ദിർഹവും മൂന്ന് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 100 ദിർഹവുമാണ് ഒബ്സർവേഷൻ വീലിൽ കയറാനുള്ള ടിക്കറ്റ് നിരക്ക്. തത്സമയ വിനോദം, ഭക്ഷണ ട്രക്കുകൾ എന്നിവയും ഇവിടെയൊരുക്കിയിട്ടുണ്ട്.
Discussion about this post