കോട്ടയം: പായിപ്പാട് സുഹൃത്തുക്കളായ മൂന്ന് പേരെ വ്യത്യസ്ത സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനില്‍, സന്തോഷ്, ജയകുമാര്‍ എന്നിവരാണ് മരിച്ചത്.
തൃക്കൊടിത്താനം ആയത്തുമുണ്ടകം പാടത്തിന് സമീപത്തെ തോട്ടില്‍ മുങ്ങിമരിച്ച നിലയിലാണ് സുനില്‍കുമാറിനെ കണ്ടെത്തിയത്. ശ്മശാനത്തിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്തോഷിന്റെ മൃതദേഹം. ജയകുമാര്‍ എന്നയാളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
ഇന്നലെ രാത്രിയില്‍ സുനിലും സത്യനും ഒരുമിച്ച് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്്‌മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.
Discussion about this post