കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമാണ് നിരക്ക്.
ഗ്രാമിന് 4,505 രൂപയും പവന് 36,040 രൂപയുമാണ്. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞു.
സ്പോട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1,788.66 ഡോളറിലെത്തി. യുഎസ് സ്വര്‍ണ ഫ്യൂചറുകളും 0.2 ശതമാനം കുറഞ്ഞ് 1,790.60 ഡോളറായി. സ്വര്‍ണം 1980 ഡോളറിലെ പിന്തുണ തേടി വീണു. നവംബര്‍ മൂന്നിന് നടക്കുന്ന ഫെഡ് മീറ്റിങ് ബോന്‍ഡ് യീല്‍ഡിന് നല്‍കിയേക്കാവുന്ന മുന്നേറ്റം സ്വര്‍ണത്തിനു ബാധ്യതയാണ് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്.
Discussion about this post