തിരുവനന്തപുരം: ഒരു ഡോസ് വാക്സിന് മാത്രം എടുത്ത രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് വിടണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികള്‍ക്ക് വാക്സിന് എടുക്കണമെന്ന ആശങ്ക വേണ്ടെന്നും രക്ഷിതാക്കള്‍ നിര്‍ബന്ധമായും രണ്ടു ഡോസ് വാക്സിനെടുക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തിലേറെ അടഞ്ഞ് കിടന്ന സ്കൂളുകളില്‍ നവംബര്‍ ഒന്ന് മുതല്‍ തുറക്കുകയാണ്. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച അക്കാദമിക് മാര്‍ഗരേഖ ഇന്ന് മന്ത്രി പ്രകാശനം ചെയ്തു. സ്കൂള്‍ തുറക്കല്‍ ആഘോഷമാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ തുറന്നാല്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നും മന്ത്രി പറഞ്ഞു. നവംബറിലെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ മാറ്റും. സ്കൂളിലെ സാഹചര്യം അനുസരിച്ചാകും ക്രമീകരിക്കുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികള്‍, ഇരിപ്പിടം ഇവയുടെ ലഭ്യത പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post