മലപ്പുറം: യൂ ട്യൂബില്‍ നോക്കി പ്രസവമെടുക്കുന്നതി പ്രസവമെടുക്കുന്നതിനെ കുറിച്ച് പഠിച്ചതിനു ശേഷം പതിനേഴുകാരി പരസഹായമില്ലാതെ വീട്ടില്‍ പ്രസവിച്ചു. പൊക്കിള്‍ക്കൊടിയും പെണ്‍കുട്ടി സ്വയം മുറിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
മൂന്നുദിവസം കഴിഞ്ഞാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കല്‍കോളേജില്‍ കഴിയുന്ന പെൺകുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അയല്‍വാസിയായ ഇരുപത്തൊന്നുകാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രസവിക്കുന്നതുവരെ പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു. പെൺകുട്ടിയുടെ മാതാവിന് കാഴ്ചക്കുറവുണ്ട്. പിതാവ് സെക്യൂരിറ്റിയായി ജോലി നോക്കുകയാണ്. പീഡിപ്പിച്ച അയല്‍വാസിയെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ തമ്മില്‍ ഇഷ്ടമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
Discussion about this post