തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തയാള്‍ ജീവനൊടുക്കി. കല്‍പണിക്കാരനായ ആലപാടന്‍ ജോസ്(60) ആണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ ജോസ് വായപയെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഉടന്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാര്‍ ഭീഷണി ഉയര്‍ത്തിയതായും ആരോപണമുണ്ട്.
കൊവിഡ് കാലമായതോടെ ജോസിന് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ പല തവണ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനു പിന്നാലെയാണ് ജപ്തി നോട്ടീസ് വന്നത്. നേരത്തെ മുകുന്ദന്‍ എന്നൊരാളും സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തിരുന്നു.
Discussion about this post