ബംഗളൂരു: പ്രശസ്ത കന്നഡ സൂപ്പര്‍താരം പുനീത് രാജ്‌കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയിലായിരുന്നു പുനീത്. കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ താരത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ നടന്‍ ഇതുവരെ 30 ഓളം സിനിമകളില്‍ നായകനായി അഭിനയിച്ചു. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്. ഇന്‍ഡസ്‌ട്രിയില്‍ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്.
അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. മോഹന്‍ലാലിനൊപ്പം മൈത്രി എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
Discussion about this post