മലപ്പുറം: ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു. വള്ളുവമ്പ്രം മാണിപ്പറമ്പ് സ്വദേശികളായ ചെമ്പക്കാട് രാജന്‍റെ മകള്‍ അര്‍ച്ചന(15), രാജന്‍റെ സഹോദരന്‍ വിനോദിന്‍റെ മകന്‍ ആദില്‍ ദേവ് (4) എന്നിവരാണ് മരിച്ചത്.
വീട്ടിനടുത്ത ചെങ്കല്‍ ക്വാറിയില്‍ ഇന്ന് രാവിലെ 9.30നാണ് അപകടം നടന്നത്. ആദില്‍ ദേവ് അബദ്ധത്തില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അര്‍ച്ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തുമ്പോളേക്കും രണ്ട് കുട്ടികളും മുങ്ങി മരിച്ചു. മൃതദേഹങ്ങള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Discussion about this post