ടോംഗ: പഴുതടച്ച പ്രതിരോധം മറികടന്ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണിന് തയ്യാറെടുത്ത് ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗ. ന്യൂസിലാൻഡിൽ നിന്നും ടോംഗയിലെത്തിയ മുഴുവൻ ഡോസ് വാക്സിനും സ്വീകരിച്ച ഒരാളിൽ നിന്നുമാണ് രോഗം പടർന്നതെന്ന് ടോംഗൻ പ്രധാനമന്ത്രി പോഹിവ തുയിനോത അറിയിച്ചു.
യാത്രക്കാരനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ക്വാറന്റീനിൽ പോകണമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് വ്യാപനം ആരംഭിച്ച ശേഷം ശക്തമായ പ്രതിരോധ നടപടികളിലൂടെ വൈറസിനെ അകറ്റി നിർത്തിയിരുന്ന രാജ്യമായിരുന്നു ടോംഗ. രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ വാക്സിൻ എടുക്കാൻ വ്യഗ്രത കാട്ടുന്നതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡ് വ്യാപനം ആരംഭിച്ച 2020 മാർച്ച് മുതൽ വിദേശികൾക്ക് ടോംഗ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള പോളിനീഷ്യൻ രാജ്യമാണ് ടോംഗ. ന്യൂസിലാൻഡിൽ നിന്നും 2,380 കിലോമീറ്ററും ഫിജിയിൽ നിന്നും 800 കിലോമീറ്ററും അകലെയാണ് ടോംഗ സ്ഥിതി ചെയ്യുന്നത്.
Discussion about this post