ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റ് പങ്കുവെച്ച കൗമാരക്കാരന് അറസ്റ്റില്‍. ബംഗുളുരു സൈബര്‍ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സംസ്ഥാനം മുഴുവന്‍ ദുഖം ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ അസ്വാഭാവികമായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ക്കൊപ്പം കമന്റിടുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
സുഹൃത്തിനൊപ്പം ബിയര്‍ ബോട്ടില്‍ പിടിച്ചു നില്ക്കുന്ന ചിത്രങ്ങളും അതിനൊപ്പമുള്ള കമന്റുമാണ് ആരാധകരില്‍ രോഷം ഉണര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് വൈറലായി. ഒരു രാഷ്ട്രീയപ്രവര്ത്തകന് ഈ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്ത് ട്വിറ്ററിലിട്ടിരുന്നു.
നിരവധി ആളുകളാണ് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സോഷ്യല്‍മീഡിയയില്‍ രോഷപ്രകടനവുമായി ആരാധകരും രംഗത്തെത്തിരുന്നു.
Discussion about this post