കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സംഭവത്തില്‍ ഇടുക്കി മുന്‍ എസ് പി. കെ ബി. വേണുഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് വിജിലൻസ് നടപടി.18 ലക്ഷത്തിലധികം രൂപ വരവില്‍ കവിഞ്ഞ് സമ്പാദിച്ചെന്നാണ് കണ്ടെത്തല്‍.
കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. 2006 മുതല്‍ 2016 വരെയുള്ള സമയത്താണ് സ്വത്ത് സമ്പാദനം. കൂടുതല്‍ രേഖകള്‍ പരിശോധിക്കുമെന്നും വിജിലന്‍സ് അറിയിച്ചു. സംഭവത്തില്‍ കൊച്ചി കുണ്ടന്നൂരിലുള്ള വേണുഗോപാലിന്റെ വീട്ടില്‍ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കോഴിക്കോട് നിന്നുള്ള വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തിയത്.
Discussion about this post