ചെന്നൈ : നടൻ സൂര്യ നിർമ്മിച്ച ‘ജയ് ഭീം’ 35 കോടി രൂപ ലാഭം നേടി എന്ന് റിപ്പോർട്ട്. സൂര്യ വലിയ മുതൽ മുടക്കില്ലാതെ പരിമിതമായ ബജറ്റിൽ നിർമ്മിച്ച ചിത്രമാണ് ‘ജയ് ഭീം’. വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഈ ചിത്രം ആമസോണ്‍ പ്രൈമിന് 45 കോടി രൂപയ്ക്കാണ് വിറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജയ് ഭീമന്റെ മൊത്തം നിര്‍മ്മാണച്ചെലവ് 10 കോടി രൂപയാണ്.
പരിമിതമായ ബജറ്റിലാണ് ജയ് ഭീം നിര്‍മ്മിച്ചത്. ഒരു വലിയ കോടതി സെറ്റ് ഒഴികെ, അതിന്റെ നിര്‍മ്മാണ ചെലവ് വളരെ കുറവായിരുന്നു. വലിയ താരനിര ഇല്ല. ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു സൂര്യ എത്തിയത്.
സൂര്യയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിക്കാതെ തന്നെ വലിയ ലാഭം കൊയ്‌ത ചിത്രമാണ് ‘ജയ് ഭീം’ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ ‘2D എന്റര്‍ടൈന്‍മെന്റ് ഒന്നിലധികം സിനിമകള്‍ ആമസോണിന് നല്‍കുന്നതിനായി ഒരു എക്‌സ്‌ക്ലൂസീവ് കരാര്‍ ഒപ്പിട്ടിരുന്നു.
Discussion about this post