ഇടുക്കി: അയൽക്കാരിയായ വീട്ടമ്മയെ കയറിപ്പിടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. ഇടുക്കി കരിങ്കുന്നത്താണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാൽ ആണ് അറസ്റ്റിലായത്.
എസ് ഐ താമസിക്കുന്ന വീടിനടുത്ത് താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അതിക്രമം ഉണ്ടായതിനെ തുടർന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് , സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാർട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post