വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് നാലു വയസുള്ള കുട്ടിയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. കാല്‍ വഴുതി വീണതാകമെന്നു നാട്ടുകാര്‍ പറയുന്നു.
ഗോകുലം മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയായ പ്രിയങ്ക നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ട് വീട്ടില്‍ എത്തിയ ശേഷം ഉറങ്ങുകയായിരുന്നു. അമ്മൂമ്മയാണ് കൃഷ്ണപ്രിയയെ നോക്കുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.
Discussion about this post