ചെന്നൈ: നടൻ വിജയ്യുടെ വീടിനു നേരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ മാനസികാസ്വസ്ഥ്യമുള്ള യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഴുപ്പുറം മരക്കാനം ഭുവനേശ്വരൻ ആണ്(27) പ്രതി. ചെറിയ ഇയാൾ പിതാവിന്റെ മൊബൈൽ ഫോണിൽ നിന്നാണ് ചെന്നൈ സിറ്റി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്.
വിജയ്യുടെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അൽപ സമയത്തിനകം സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. നായുമായി ബോംബ് സ്ക്വാഡ് നീലാങ്കരയിലെ വിജയ്യുടെ വീട്ടിലെത്തി പരിശോധന നടത്തി. ഇതിലൊന്നും കണ്ടെത്തിയില്ല. അതിനിടെ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ ഇതിനു മുമ്പും നടന്മാരായ രജനീകാന്ത്, അജിത്, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുടങ്ങിയവർക്കും ഇത്തരത്തിൽ വ്യാജ ഭീഷണി ഉയർത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Discussion about this post