തിരുവനന്തപുരം : ദത്ത് വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദങ്ങളെ തള്ളി അനുപമ. മാധ്യമ ശ്രദ്ധയും സമരവും തുടങ്ങിയ ശേഷമാണ് സര്‍ക്കരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായതെന്ന് അനുപമ വ്യക്തമാക്കി.
‘സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടുവെന്ന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആദ്യം മുതല്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ അന്ന് പരാതി പരിഗണിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. മാധ്യമ ശ്രദ്ധയും സമരവും ആരംഭിച്ച ശേഷമാണ് സര്‍ക്കരിന്റെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടായത്’- അനുപമ പറഞ്ഞു.
Discussion about this post