തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ നിര്‍ണ്ണായകമായ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ തുടങ്ങി. കുഞ്ഞിന്‍റെ ഡിഎന്‍എ സാമ്പിൾ നിര്‍മ്മലാ ശിശു ഭവനിലെത്തി അധികൃതര്‍ ശേഖരിച്ചു. അനുപമയോടും അജിത്തിനോടും സാമ്പിൾ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.
ആന്ധ്രയില്‍ നിന്ന് കുഞ്ഞ് എത്തിയ ശേഷം വളരെ വേഗമാണ് തുടര്‍ നടപടി ക്രമങ്ങള്‍ നടക്കുന്നത്. താത്കാലിക സംരക്ഷണത്തിന് ചുമതലപ്പെടുത്തിയ നിര്‍മ്മലാ ശിശു ഭവനില്‍ എത്തി കുഞ്ഞിനെ കാണണമെന്ന് ഡിഎന്‍എ പരിശോധനക്ക് മുമ്പും അനുപമ ആവശ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ കാണാനാകില്ലെന്നാണ് വനിതാ ശിശുക്ഷേമവകുപ്പിന്‍റെ നിലപാട്.
കുഞ്ഞിന്‍റെ സാമ്പിൾ എടുത്തതിന് ശേഷം അടുത്ത നടപടി അനുപമയുടെയും അജിത്തിന്‍റെയും സാമ്പിൾ ശേഖരണമാണ്. രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്നോളജിയിൽ എത്തിച്ച് ഇവരുടെ സാമ്പിളുകൾ ശേഖരിക്കും. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പരിശോധനാഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം പൊസിറ്റീവായാൽ നിയമോപദേശം തേടിയ ശേഷം ശിശുക്ഷേമസമിതി തുടർനടപടികൾ എടുക്കും.
Discussion about this post