അമ്മയുടെ അനുവാദമില്ലാതെ ദത്തു നൽകിയ കുഞ്ഞിനെ തിരികെ വാങ്ങിയ സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. സമരത്തിലൂടെ തന്റെ കുഞ്ഞിനെ തിരിച്ചു പിടിച്ചിരിക്കുകയായിരുന്നു അനുപമ. ഈ വിഷയത്തിൽ അനുപമയുടെ പ്രണയവും കുടുംബവും എല്ലാം സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്തു. ഇത്തരം ചർച്ചകൾക്ക് മറുപടിയുമായി എത്തുകയാണ് അനുപമ. ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമത്തിൽ നല്കിയ അഭിമുഖത്തിൽ അണ്‍ വെഡ് ആയവര്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം? അണ്‍വെഡ് ആയിട്ടുള്ളവര്‍ അഡോപ്റ്റ് ചെയ്യുന്നുണ്ടല്ലോ. അതിനൊരു ഉദാഹരണമല്ലേ ഈ ശോഭനയെന്നു അനുപമ ചോദിക്കുന്നു.
‘സ്വന്തം കുഞ്ഞിനെ അബോര്‍ട്ട് ചെയ്യണോ അതോ പ്രസവിക്കണോ എന്ന് തീരുമാനിക്കാന്‍ ആ കുഞ്ഞിന്റെ അച്ഛനോ ആ പെണ്‍കുട്ടിയുടെ അച്ഛനോ അമ്മയ്‌ക്കോ അല്ലെങ്കില്‍ നാട്ടുകാര്‍ക്കോ ആര്‍ക്കും അവകാശമില്ല. ഇത് ഭയങ്കര സദാചാര ബോധമാണ്’- അനുപമ പറയുന്നു
അനുപമയുടെ വാക്കുകൾ:
‘നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം, കുലസ്ത്രീകളായിരിക്കണം, വീട്ടിനകത്ത് പെരുമാറേണ്ടത് അത്തരത്തിലായിരിക്കണം, തുടങ്ങി ഒരുപാട് കണ്ടീഷന്‍സിന്റെ നിര തന്നെയുണ്ട്. റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടികളായാല്‍ പോലും പ്രസവിക്കാന്‍ പാടില്ല, അല്ലെങ്കില്‍ പ്രസവിച്ചാല്‍ ആ കുഞ്ഞിനെ ഉറപ്പായും ഉപേക്ഷിച്ചിരിക്കണം എന്ന ആറ്റിറ്റ്യൂഡ് എല്ലാവരുടെ മനസിലുമുണ്ട്. അതെന്തിനാണ്? അച്ഛന്‍ എന്ന് പറയുന്നത് എപ്പോഴും ഒരു സെക്കന്ററി തിങ്ങ് ആണ്. അമ്മ- കുഞ്ഞ് എന്നുപറയുന്ന റിലേഷനില്‍, വേണമോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കാനുള്ള എക്‌സ്ട്രീമായിട്ടുള്ള അവകാശം അമ്മയ്ക്ക് മാത്രമാണ്.
സ്വന്തം കുഞ്ഞിനെ അബോര്‍ട്ട് ചെയ്യണോ അതോ പ്രസവിക്കണോ എന്ന് തീരുമാനിക്കാന്‍ ആ കുഞ്ഞിന്റെ അച്ഛനോ ആ പെണ്‍കുട്ടിയുടെ അച്ഛനോ അമ്മയ്‌ക്കോ അല്ലെങ്കില്‍ നാട്ടുകാര്‍ക്കോ ആര്‍ക്കും അവകാശമില്ല. ഇത് ഭയങ്കര സദാചാര ബോധമാണ്. ഈ നവോത്ഥാനം പ്രസംഗിക്കുന്നവര്‍ക്ക് അത് വീടിന് വെളിയിലിറങ്ങുമ്പോള്‍ മാത്രം ധരിക്കാനുള്ളതാണ്, വീടിനകത്ത് കയറുമ്പോള്‍ അഴിച്ച് വെക്കും. അതാണ് അവരുടെ നവോത്ഥാനം. അല്ലാതെ കേരളത്തില്‍ ഇപ്പോള്‍ പ്രസംഗിക്കുന്ന പോലെ ഭയങ്കരമായ ഒരു സ്ത്രീ- ശിശു കവചം- അങ്ങനെയൊരു സംഭവമേയില്ല. യാഥാസ്ഥിതിക മനോഭാവം അതുപോലെ പിന്തുടരുന്ന ഒരു സ്ഥലമാണിന്നും കേരളം. അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല.
ഞാന്‍ വിശ്വസിക്കുന്നത് ഇങ്ങനെയാണ്, അമ്മയ്ക്കാണ് എപ്പോഴും കുഞ്ഞുമായുള്ള റിലേഷനില്‍ എക്‌സ്ട്രീമായ അധികാരം. അച്ഛന്‍ എന്നത് എപ്പോഴും സെക്കന്ററിയാണ്. അണ്‍ വെഡ് ആയവര്‍ പ്രസവിച്ചാല്‍ എന്താ കുഴപ്പം? അണ്‍വെഡ് ആയിട്ടുള്ളവര്‍ അഡോപ്റ്റ് ചെയ്യുന്നുണ്ടല്ലോ. അതിനൊരു ഉദാഹരണമല്ലേ ഈ ശോഭനയൊക്കെ. അതിനൊരു കുഴപ്പവുമില്ലല്ലോ. അണ്‍വെഡ് ആണെന്നിരിക്കെ സ്ത്രീകള്‍ അഡോപ്റ്റ് ചെയ്ത് വളര്‍ത്തുന്നതിനെ പൊതുവില്‍ പ്രശ്നവത്കരിച്ചു കാണാറില്ല. അതിനേക്കാളും സവിശേഷതയുള്ളതല്ലേ അണ്‍വെഡ് ആണ്, അച്ഛനില്ല, അവള് അവളുടെ സ്വന്തം കുഞ്ഞിനെ പ്രസവിച്ച് വളര്‍ത്താന്‍ തീരുമാനിച്ചു എന്നുപറയുന്നത്. അതിലേക്ക് നമ്മുടെ നാട് ഇതുവരെ എത്തിയിട്ടില്ല’
Discussion about this post