സിയാൽകോട്ട്: പാകിസ്ഥാനിൽ പട്ടാപ്പകൽ ഇസ്ലാമിക ഭീകരവാദികളുടെ അഴിഞ്ഞാട്ടം. മതനിന്ദ ആരോപിച്ച് ഇസ്ലാമിക ഭീകരർ ശ്രീലങ്കൻ സ്വദേശിയെ പരസ്യമായി മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം നടുറോഡിലിട്ട് കത്തിച്ചു. ശ്രീലങ്കൻ സ്വദേശിയായ പ്രിയാന്ത കുമാരയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്.
അള്ളാഹു അക്ബർ വിളികളോടെയാണ് അക്രമികൾ കുമാരയെ മർദ്ദിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. രാജ്കോ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ ജനറൽ മാനേജരാണ് കൊല്ലപ്പെട്ട കുമാര. ട്വെന്റി 20 ലോകകപ്പിൽ പങ്കെടുത്ത പാക് ക്രിക്കറ്റ് ടീമിന് വേണ്ടി ജേഴ്സി ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിർമ്മിച്ച കമ്പനിയാണ് രാജ്കോ ഇൻഡസ്ട്രീസ്.
പ്രവാചകന്റെ പേരെഴുതിയ പോസ്റ്റർ പ്രിയാന്ത കുമാര വലിച്ചു കീറി ചവറ്റ് കുട്ടയിൽ എറിഞ്ഞു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. എന്നാൽ അറബ് ഭാഷയിൽ എഴുതിയിരുന്ന വാക്ക് പ്രവാചകന്റെ പേരാണെന്ന് പ്രിയാന്തയ്ക്ക് അറിയുമായിരുന്നില്ല എന്നാണ് വിവരം. മർദ്ദനത്തിന്റെയും മൃതദേഹം കത്തിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന കൊടും ക്രൂരതകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രിയാന്തയുടെ കൊലപാതകം.
Discussion about this post