പത്തനംതിട്ട: സിപിഎം നേതാവ് സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കേസിലെ ഒന്നാം പ്രതി ജിഷ്ണു. സന്ദീപുമായി വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതിനെ രാഷ്ട്രീയ കൊലപാതകമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ജിഷ്ണു പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ജിഷ്ണുവിന്റെ പ്രതികരണം.
ഒരുവര്‍ഷമായി തനിക്ക് ബിജെപിയുമായി ബന്ധമില്ലെന്നും സന്ദീപിനെ ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയായിരുന്നില്ലെന്നും ജിഷ്ണു പറഞ്ഞു. കേസിലെ അഞ്ച് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം സന്ദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വാദപ്രതിവാദങ്ങൾ തുടരുകയാണ്. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആവർത്തിച്ചു. എന്നാൽ സി.പി.എമ്മിന്‍റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സി.പി.എം ഗൂഢാലോചന ബി.ജെ.പി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post