ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിക്കുന്നു. കൊവിഡ് വെല്ലുവിളികളെ അതിജീവിച്ചും പരസ്പര ബന്ധം ശക്തിപ്പെടുത്തുവാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മഹാമാരിക്കാലത്ത് ഇരു രാജ്യങ്ങളും പരസ്പരം സഹകരിച്ചു. വാക്സിൻ പരീക്ഷണം മുതൽ ഉദ്പാദനത്തിലും വിതരണത്തിലും വരെ ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നേറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Добро пожаловать, г-н президент!
Welcome to India my friend President Putin. Our meeting today will strengthen our Special and Privileged Strategic Partnership. The initiatives that we take today will further increase the scope of our cooperation to new areas. @KremlinRussia pic.twitter.com/v699GK4BEM
— Narendra Modi (@narendramodi) December 6, 2021
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങൾക്കിടയിൽ ലോകത്ത് സംഭവിച്ച സുപ്രധാന മാറ്റങ്ങൾക്കിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം സ്ഥായിയായി നിലനിന്നു. രാജ്യാന്തര സൗഹൃദത്തിൽ ഇരു രാജ്യങ്ങളുടെയും ബന്ധം അതുല്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
റഷ്യയെ ഒരു വൻ ശക്തിയായും സുഹൃദ് രാഷ്ട്രമായും കാലാതിവർത്തിയായ ബന്ധുവായുമാണ് ഇന്ത്യ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണെന്നും അതിന്റെ മികച്ച പുരോഗതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post