കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് കേരളത്തിൽ വീണ്ടും മരണം. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാനാണ് മരിച്ചത്. നൂർജഹാന്റെ മരണത്തിൽ ഭർത്താവ് ജമാലിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
യുവതിക്ക് ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. നൂർജഹാന്‍ മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍ വച്ചാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പൊലീസ് ഇടപെടലിനെ തുടർന്ന് നൂർജഹാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വർഷം നവംബറിൽ സമാനമായ മരണം കണ്ണൂരിലും സംഭവിച്ചിരുന്നു. ഗുരുതരമായി പനി ബാധിച്ചിട്ടും ചികിത്സ നൽകാതെ മന്ത്രിച്ച് ഊതൽ നടത്തിയതിനെ തുടർന്ന് പതിനൊന്ന് വയസുകാരി ഫാത്തിമയാണ് മരിച്ചത്.
Discussion about this post