കാണ്‍പൂര്‍:കാണ്‍പൂര്‍ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 304 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. 104 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ഇന്ത്യന്‍ ബൗളിംഗിനെ നിഷ്‌ക്കരുണം കൈകാര്യം ചെയ്തത്. അവസാനപന്തിലായിരുന്നു വില്ലിയുടെ സെഞ്ച്വറി. 62 റണ്‍സെടുത്ത ഡ്യുപ്ലെസിയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെഹറഡിയനും(35) സന്ദര്ഡശകരുടെ സ്‌ക്കോര്‍ 300 കടത്തി.
രണ്ട് വിക്കറ്റ് വീതമെടുത്ത ഉമേഷ് യാദവും, അമിത് മിശ്രയുമാണ് ഇന്ത്യന്‍ ബൗളിംഗില്‍ അല്‍പമെങ്കിലും മികച്ച പ്രകടനം നടത്തിയത്.
ടോസ് നേടിയ പ്രോട്ടിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Discussion about this post