Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മകളെ വ്യഭിചാരി എന്ന് വിളിച്ച വഷളനെ കൈയ്യാമം വെക്കാനുള്ള ധൈര്യം മുഖ്യമന്ത്രി കാട്ടണം, അല്ലായെങ്കിൽ അധികാരത്തിന് വേണ്ടി തീവ്രവാദികൾക്ക് മുന്നിൽ ന‌ട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി തുടരണം‘: മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

by Brave India Desk
Dec 11, 2021, 01:11 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ മുസ്ലീം ലീഗ് നേതാവ് അബ്ദുറഹ്മാൻ നടത്തിയ വർഗീയ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. മകളെ വ്യഭിചാരി എന്ന് വിളിച്ച വഷളനെ കൈയ്യാമം വെക്കാനുള്ള ധൈര്യം മുഖ്യമന്ത്രി കാട്ടണം, അല്ലായെങ്കിൽ അധികാരത്തിന് വേണ്ടി തീവ്രവാദികൾക്ക് മുന്നിൽ ന‌ട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി തുടരണമെന്ന് ഫേസ്ബുക്കിലൂടെ പുറത്തു വിട്ട തുറന്ന കത്തിൽ സന്ദീപ് വാചസ്പതി ആവശ്യപ്പെടുന്നു.

കത്തിന്റെ പൂർണ്ണ രൂപം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്.
………………………………..
ബഹുമാനപ്പെട്ട പിണറായി വിജയന്,
നമസ്കാരം.

Stories you may like

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

ഭരണവിരുദ്ധ വികാരമില്ല,സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം: ശബരിമല തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് എംവി ഗോവിന്ദൻ

അങ്ങയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ ശ്രീമതി വീണയെ അവഹേളിച്ച് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നടത്തിയ പരാമർശങ്ങൾ കേട്ടപ്പോഴുണ്ടായ മനോവേദനയിൽ നിന്നാണ് ഈ കത്ത് എഴുതുന്നത്. അബ്ദുറഹ്മാന്റെ പരാമർശം അങ്ങയുടെ മകളുടെ ആത്മാഭിമാനത്തെ മാത്രമല്ല സ്ത്രീത്വത്തെ തന്നെ അവഹേളിക്കുന്നതാണെന്ന് അങ്ങേക്ക് ഉത്തമ ബോധ്യമുള്ളതാണല്ലോ? ഒരു അച്ഛൻ എന്ന നിലയിൽ മാത്രമല്ല, ഈ നാ‌ട്ടിലെ മുഴുവൻ സ്ത്രീകളു‌ടേയും അഭിമാനം സംരക്ഷിക്കാൻ ബാധ്യത ഉള്ള ഭരണാധികാരി എന്ന നിലയിലും ഈ വിഷയത്തിൽ മൗനം പാലിക്കാൻ താങ്കൾക്ക് സാധ്യമല്ല. അതിനാൽ ഈ വിഷയത്തിൽ നടപടി ഉണ്ടാകേണ്ടത് ശ്രീമതി വീണയ്ക്ക് വേണ്ടി മാത്രമല്ല മുഴുവൻ സ്ത്രീകളുടേയും ആത്മാഭിമാനം സംരക്ഷിക്കാൻ കൂടിയാണ്. താങ്കൾ ആ കടമ നിറവേറ്റുമെന്ന് കരുതുന്നു.

അപ്പോഴും താങ്കളുടെ മുൻ നിലപാടുകൾ പരിശോധിക്കുമ്പോൾ ചില ആശങ്കകൾ പങ്കുവെക്കാതിരിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ പീനൽ കോഡിനെക്കാൾ ഷരിയാ നിയമങ്ങളോട്‌ താങ്കള്‍ക്ക് വളരെ ബഹുമാനമുള്ളതായി ഇതിനോടകം മനസിലായിട്ടുണ്ട്. ഭക്ഷണം, വിവാഹം, വിവാഹ മോചനം തുടങ്ങി തികച്ചും സ്വകാര്യമായ വിഷയങ്ങളിൽ പോലും ശരി അത്ത് നിയമമാണ് അഭികാമ്യം എന്ന് താങ്കൾ ആവർത്തിച്ച് പറഞ്ഞിട്ടുള്ളതിനാൽ കുടുംബത്തിലും അത് തന്നെ ന‌‌ടക്കണം എന്നാകുമല്ലോ അങ്ങയുടെ ആഗ്രഹം. ഇക്കാര്യങ്ങളിലൊക്കെ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമത്തിനേക്കാൾ ശരി അത്ത് നിയമം ഉത്കൃഷ്ടമാണെന്നാണല്ലോ താങ്കൾ കുറേ നാളുകളായി സമൂഹത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണല്ലോ താങ്കൾ ഹലാൽ ഭക്ഷണം, ഉടന്തടി മുത്തലാക്ക് എന്നിവയെ ഒക്കെ പിന്തുണയ്ക്കുന്നത്? സ്വാഭാവികമായും സമൂഹത്തിൽ ഉണ്ടാകുന്ന നന്മ മുഖ്യമന്ത്രി ആയി എന്ന കാരണത്താൽ അങ്ങയുടെ കുടുംബത്തിന് കിട്ടാതെ പോകരുത്. ‌അതിനാൽ യുക്തിപൂർവ്വം തീരുമാനമെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.‌‌.
ശരി അത്ത് നിയമം എന്നത് മുസ്ലീം വ്യക്തി നിയമം ആണെന്നും അതിന്റെ അടിസ്ഥാനം ഖുർആൻ ആണെന്നും താങ്കൾക്ക് അറിവുണ്ടാകുമല്ലോ? അങ്ങനെയെങ്കിൽ താങ്കളുടെ മകള്‍ ഇന്ത്യൻ നിയമം അനുസരിച്ച് നടത്തിയ വിവാഹത്തെപ്പറ്റി ഖുറാൻ പറയുന്നത് എന്താണെന്ന് താങ്കൾ അറിഞ്ഞിരിക്കണം.

“ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതു വരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്-അവര്‍ വിശ്വസിക്കുന്നതു വരെ- നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയുമരുത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു.” (2:221).

അതായത് സർക്കാർ രേഖകളിലെങ്കിലും ഹിന്ദു(ബഹുദൈവ വിശ്വാസി) ആയ താങ്കളുടെ മകളേക്കാൾ അ‌‌ടിമ സ്ത്രീയാണ് മികച്ചത് എന്നാണ് ഖുറാൻ അനുശാസിക്കുന്നത്. ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുത് എന്നാണ് താങ്കൾ വിലമതിക്കുന്ന ഷരിയാ നിയമം പറയുന്നത്. അതായത് അവർ ഇസ്ലാം മതം സ്വീകരിക്കുന്നത് വരെ ശരിഅത്ത് നിയമം ഈ ബന്ധത്തെ വിവാഹമായി അംഗീകരിക്കില്ല എന്ന് മാത്രമല്ല ഇതിനെ വ്യഭിചാരമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത് മതനിയമത്തിന്റെ കണ്ണിൽ സത്യമാണ്. ഇവിടെയാണ് താങ്കളുടെ വിവേചനബുദ്ധി ഉണർന്ന് പ്രവർത്തിക്കേണ്ടത്.

മകളെ വ്യഭിചാരി എന്ന് ഒരു വഷളൻ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാൻ എനിക്കുമാവില്ല. അത് മകൾക്കുണ്ടാക്കിയ മാനസികാഘാതം എത്ര വലുതാണെന്ന് മനസിലാവുന്നുമുണ്ട്. അതിനാൽ ദയവ് ചെയ്ത് അങ്ങ് ഇതിന് പരിഹാരം കാണണം, താങ്കൾ വിശ്വസിക്കുന്ന ശരിഅത്ത് നിയമം അനുസരിച്ച് തന്നെ. വീണയെ അ‌ടിയന്തിരമായി ഇസ്ലാം വിശ്വാസ പ്രകാരം നിക്കാഹ് കഴിച്ചു കൊടുത്ത് അവരെ ഈ നാണക്കേടിൽ നിന്ന് കരകയറ്റണം. അതോടെ ഹറാമായ വിവാഹം ഹലാൽ (അനുവദനീയമായത്) ആയി മാറും. സമൂഹത്തിന് ശരിഅത്ത് നിയമത്തിന്റെ ഗുണം പറഞ്ഞു കൊടുക്കുന്ന താങ്കൾക്ക് അതിന് ഒരു മന:സാക്ഷിക്കുത്തും ഉണ്ടാകേണ്ട കാര്യവുമില്ല.

മറിച്ച് ഈ നാടിന് വേണ്ടത് ശരിഅത്ത് നിയമമല്ല ഇന്ത്യൻ പീനൽ കോഡാണ് എന്ന് കരുതുന്നുണ്ട് എങ്കിൽ അടിയന്തിരമായി ഈ വഷളനെ കയ്യാമം വെക്കണം. മുഖ്യമന്ത്രി എന്ന നിലയിൽ അത് സാധ്യമല്ല എങ്കിൽ ഒരു വെള്ളക്കടലാസിൽ പരാതി എഴുതി നൽകാൻ ശ്രീമതി വീണയെ അനുവദിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് എന്ന അഴകൊഴമ്പൻ സമീപനമെങ്കിലും അതോടെ സ്വീകരിക്കാമല്ലോ? അതും സാധ്യമല്ല എങ്കിൽ ഈ കത്ത് ഒരു പരാതിയായി സ്വീകരിച്ച് ആ സാമൂഹ്യ വിരുദ്ധനെതിരെ നടപടി എടുക്കാൻ സൗമനസ്യമുണ്ടാവണം. അല്ലായെങ്കിൽ അധികാരത്തിന് വേണ്ടി തീവ്രവാദികൾക്ക് മുന്നിൽ ന‌ട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി ചരിത്രം താങ്കളെ വിലയിരുത്തും. അതിന് സാഹചര്യമുണ്ടാകാതിരിക്കട്ടെ.

വിശ്വസ്തതയോടെ‌,
ആർ.സന്ദീപ് വാചസ്പതി,
സംസ്ഥാന വക്താവ്,
ബിജെപി, കേരളം.

https://www.facebook.com/sandeepvachaspati/posts/1549914098695520

Tags: BJPPinarayi VijayancpimSandeep VachaspathiIUML
Share87TweetSendShare

Latest stories from this section

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്,4000 രൂപ കൊടുത്ത് ഇറക്കിവിട്ടു

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

എംഎൽഎ ​ഹോസ്റ്റലിൽ മുറിയുണ്ടല്ലോ..ഒഴിഞ്ഞു കൊടുക്കുന്നതാവും നല്ലത്; വികെ പ്രശാന്തിനെതിരെ കെ എസ് ശബരീനാഥൻ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കോൺഗ്രസിൻ്റെ സ്ഥാപകദിനാഘോഷത്തിൽ  ദേശീയഗാനം തെറ്റിച്ചുപാടി പ്രവർത്തകർ

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന്  ശിവൻകുട്ടി

കടന്നൽ കൂട് ഇളകിയപോലെ സിപിഎം നേതൃത്വം; ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ലെന്ന് ശിവൻകുട്ടി

Discussion about this post

Latest News

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

ശിവവില്ല് കുലച്ച് ഡിആർഡിഒ ; പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

അന്ന് ചിക്കനെ നമ്മൾ ആനയാക്കേണ്ടതായിരുന്നു;’ അന്നത്തെ സർക്കാർ വരുന്നതിയ ചരിത്രപരമായ മണ്ടത്തരം; വിമർശിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡിൽ മുതൽ യുപിഐയിൽ വരെ മാറ്റം ; 2026 ജനുവരി 1 മുതൽ 3 സുപ്രധാന നിയമ മാറ്റങ്ങൾ

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

മഹാദേവന്റെ ശിരസ്സിലേക്ക് ആർത്തവരക്തമോ? കേരള സർക്കാർ ലോട്ടറിയിൽ ഹിന്ദു മതനിന്ദയെന്ന് പരാതി

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

കണ്ണാടിയിൽ നോക്കൂ, എന്നിട്ട് മതി ഉപദേശം”; എന്നത്തെയും പോലെ അന്താരാഷ്ട്ര വേദിയിൽ പാകിസ്താനെ മുട്ടുകുത്തിച്ച് ഇന്ത്യ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

36 ലക്ഷം മുതലാളിമാർ;വിദേശികളെ വിറപ്പിച്ച മലയാളി തലച്ചോർ ; അമുൽ ഇന്ത്യയുടെ സ്വന്തം പാൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies