ഡൽഹി: ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് മാറ്റി ബിപിൻ റാവത്ത് റോഡ് എന്നാക്കണമെന്ന് ബിജെപി. സൈനിക ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവിക്ക് അർഹിക്കുന്ന ആദരവായിരിക്കും ഇതിലൂടെ പ്രാപ്തമാകുക എന്ന് ബിജെപി മീഡിയ വിഭാഗം ഡൽഹി തലവൻ നവീൻ കുമാർ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിൽ ചെയർമാന് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.
സമാനമായ ആവശ്യവുമായി നിരവധി പേർ സമീപിച്ചിട്ടുണ്ടെന്നും ചർച്ചകൾക്ക് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിൽ ചെയർമാൻ സതീശ് ഉപാധ്യായ് മറുപടി നൽകി.
Discussion about this post