ഹിജാബ് ധരിച്ച് സ്കൂളിലെത്തിയതിന് മുസ്ലീം അധ്യാപികക്കെതിരെ കാനഡയിൽ നടപടി. അധ്യാപികയെ സ്കൂളിൽ നിന്നും പിൻവലിച്ച് മറ്റൊരു ജോലിക്ക് നിയോഗിക്കുമെന്നാണ് സൂചന. മതനിരപേക്ഷതാ നിയമം ലംഘിച്ചതിനാണ് നടപടി.
ഫാത്തിമെ അൻവാരി എന്ന അധ്യാപികക്കെതിരെയാണ് പ്രാദേശിക ഭരണകൂടം നടപടി സ്വീകരിച്ചത്. എലമെന്ററി സ്കൂളിൽ നിന്നും പിൻവലിച്ച അധ്യാപികയെ സാക്ഷരതാ പദ്ധതിയിൽ പുനർനിയമിക്കാനാണ് തീരുമാനം. പൊതുമേഖലാ ജീവനക്കാരായ ജഡ്ജിമാർ, അഭിഭാഷകർ, അധ്യാപകർ തുടങ്ങിയവർക്ക് മതചിഹ്നങ്ങൾ ധരിച്ച് ജോലി ചെയ്യാൻ ക്യുബെക് നിയമം അനുവദിക്കുന്നില്ല. ഈ നിയമം അധ്യാപിക ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കനേഡിയൻ പത്രം വ്യക്തമാക്കുന്നു.
എന്നാൽ നടപടിക്കെതിരെ അധ്യാപികയും മുസ്ലീം പുരോഹിതരും രംഗത്ത് വന്നു. ഇത് ഒരു വ്യക്തിക്കെതിരായ നടപടിയായി കാണാനാവില്ലെന്നും സമുദായത്തിനെതിരായ നടപടിയായി മാത്രമേ കാണാൻ സാധിക്കുവെന്നും ഇവർ ആരോപിക്കുന്നു.
Discussion about this post