ഡൽഹി: പാർലമെന്റിൽ ഒന്നിന് പിറകെ ഒന്നായി ബില്ലുകൾ പാസാകുന്നു. ഇങ്ങനെയല്ല പാർലമെന്റ് പ്രവർത്തിക്കേണ്ടതെന്ന് വയനാട് എം പി രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ പ്രസ്താവന യൂത്ത് കോൺഗ്രസ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തു.
Bills after Bills are being passed in the Parliament. This is not the way to run the Parliament.
Shri @RahulGandhi pic.twitter.com/kSxF58IzvW— Indian Youth Congress (@IYC) December 14, 2021
രാഹുൽ ഗാന്ധിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. പൊതുജനങ്ങൾക്ക് വേണ്ടി നിയമം നിർമ്മിക്കുക എന്നതാണ് പാർലമെന്റിന്റെ അടിസ്ഥാന ധർമ്മം. ഇതിനായുള്ള ചർച്ചകളാണ് പാർലമെന്റിൽ നടക്കുന്നത്. ചർച്ചകളിലൂടെ നിയമ നിർമാണം നടത്തുന്നതിന്റെ സുപ്രധാന ഘട്ടമാണ് ബിൽ അവതരണം. തുടർ ചർച്ചകൾക്കൊടുവിൽ ബിൽ പാസാകുമ്പോഴാണ് നിയമം നിർമ്മിക്കപ്പെടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
രാഹുൽ ഗാന്ധിയുടെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴി തുറന്നു. പുതിയ മണ്ടത്തരം എന്നാണ് രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങൾ അഭിപ്രായങ്ങൾ ഉയരുന്നത്. പാർലമെന്റ് ബിൽ അവതരിപ്പിക്കാനുള്ളതല്ലെങ്കിൽ പിന്നെ ക്രിക്കറ്റ് കളിക്കാനും സിനിമ കാണാനും ഉള്ള ഇടമാണോ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. പാർലമെന്റിൽ അല്ലെങ്കിൽ പിന്നെ സ്റ്റോക് എക്സ്ചേഞ്ചിലാണോ ബില അവതരിപ്പിക്കുന്നതെന്നും പരിഹാസം ഉയരുന്നു. പാർലമെന്റ് ഉറങ്ങാൻ മാത്രമുള്ള ഇടമല്ലെന്ന് രാഹുൽ ജി മനസ്സിലാക്കണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
Discussion about this post