കണ്ണൂർ∙ പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം യുവതി തീപ്പൊള്ളലേറ്റ് മരിച്ചു. കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെയാണ് (24) തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ ആറു മണിയോടെ വീട്ടുമുറ്റത്താണ് പൊള്ളലേറ്റു കിടന്നത്. പേരാവൂർ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 3 വർഷം മുൻപായിരുന്നു വിവാഹം.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 2 വയസ്സുള്ള ദേവാംഗ് മകനാണ്.
Discussion about this post