കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പി ടി തോമസ് ഓർമ്മയായി. രവിപുരം ശ്മശാനത്തിൽ മക്കളായ വിവേകും വിഷ്ണുവും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തിയതോടെ കോൺഗ്രസിലെ ആദർശധീരനായ പോരാളി വിടവാങ്ങി. പി ടി തോമസിന്റെ ആഗ്രഹ പ്രകാരമായിരുന്നു ചടങ്ങുകൾ.
എം എൽ എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റുമായ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്. പ്രവർത്തകരുടെ വൈകാരികമായ പ്രതികരണങ്ങളെ തുടർന്ന് വിലാപ യാത്ര അഞ്ചു മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്. സമയക്കുറവ് മൂലം കുറച്ച് സമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെച്ചത്.
തുടർന്ന് ഡിസിസി ഓഫീസില്‍ മുതിര്‍ന്ന നേതാക്കള്‍ മൃതദേഹത്തില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നിരുന്നു. ഗാനത്തിലെ ഓരോ വരികളും അവിടെ കൂടി നിന്നിരുന്ന പ്രവർത്തകരുടെ ഉള്ളുലയ്ക്കുന്നുണ്ടായിരുന്നു.
Discussion about this post