വാഷിംഗ്ടൺ: ലോകത്ത് ഒമിക്രോൺ വ്യാപനം ഭീതിയായി പടരുന്നതിനിടെ അമേരിക്കയിൽ നിന്നും ആശ്വാസ വാർത്ത. അടിയന്തര സാഹചര്യത്തിൽ മുതിർന്നവരിൽ ഉപയോഗിക്കാൻ ഒരു കൊവിഡ് ഗുളികക്ക് കൂടി അമേരിക്കൻ ഡ്രഗ്സ് കൗൺസിൽ അനുമതി നൽകി. മെർക്സ് കൊവിഡ് ഗുളികക്കാണ് അമേരിക്ക പുതിയതായി അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫൈസർ കൊവിഡ് ഗുളികക്കും അമേരിക്ക സമാനമായി അനുമതി നൽകിയിരുന്നു.
ഇത് പ്രതീക്ഷ പകരുന്ന ഒരു വാർത്തയാണ് എന്ന് എഫ് ഡി എ ശാസ്ത്രജ്ഞ പെട്രീഷ്യ കവാസൊനി പറഞ്ഞു. രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ ഇത് ഉപയോഗിച്ച് തുടങ്ങാം. ആശുപത്രി വാസവും മരണ നിരക്കും മുപ്പത് ശതമാനം വരെ കുറയ്ക്കാൻ ഇതിന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തൽ.
സമാനമായ അവസ്ഥകൾ തൊണ്ണൂറ് ശതമാനം കുറയ്ക്കാൻ ഫൈസർ ഗുളികക്ക് സാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. മോൽനുപിരാവിർ എന്ന ഗുളികയാണ് മെർക്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പതിനെട്ട വയസ്സിൽ താഴെയുള്ളവർക്ക് ഉപയോഗിക്കാൻ അനുമതിയില്ല.
Discussion about this post