ലഖ്നൗ: ഉത്തർപ്രദേശിൽ കൊലവിളി പ്രസംഗവുമായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ നേതാവ് അസദുദ്ദീൻ ഒവൈസി. ഉത്തർ പ്രദേശ് പൊലീസിനെതിരെയാണ് ഒവൈസി വർഗീയ പ്രസംഗം നടത്തിയത്. തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കടുത്ത ഭാഷയിലാണ് ഒവൈസി കടന്നാക്രമിച്ചത്.
‘യോഗിയും മോദിയും എക്കാലവും ഇവിടെയുണ്ടാകുമെന്ന് നിങ്ങളാരും കരുതേണ്ട. ഞങ്ങൾ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾ ഞങ്ങൾ മറക്കുമെന്ന് പൊലീസുകാർ ഒരിക്കലും കരുതരുത്. അള്ളാഹുവിന്റെ ശക്തി നിങ്ങളെ നശിപ്പിക്കും. ഈ മുസ്ലീങ്ങൾ നിങ്ങളെ വെറുതെ വിടില്ല. യോഗി മഠത്തിലേക്കും മോദി ഹിമാലയത്തിലേക്കും മടങ്ങിയാൽ നിങ്ങളെ രക്ഷിക്കാൻ ആരുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?‘ ഇതായിരുന്നു ഒവൈസിയുടെ വാക്കുകൾ.
ഒവൈസിയുടെ വാക്കുകൾക്കെതിരെ ശക്തമായ ജനരോഷം യുപിയിൽ ഉയരുന്നതായാണ് റിപ്പോർട്ട്. വർഗീയ പ്രസംഗത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത ഒവൈസിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുകയാണ്.
Discussion about this post